കൊല്ലം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്കിലെ മൈലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആന്റിജന്‍, ആര്‍.പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ ആയുര്‍വേദ-ഹോമിയോ പ്രതിരോധ മരുന്നുകള്‍, ആന്റിജന്‍ പരിശോധന കിറ്റ് എന്നിവ വിതരണം ചെയ്തതായി പ്രസിഡന്റ് ബിന്ദു ജി.നാഥ് പറഞ്ഞു.

മൈലം, അന്തമണ്‍ എന്നിവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടെസ്റ്റിംഗ് നടത്തി. കോളനികള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി.