സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തിലും) വേര്‍പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക്് ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിക്കാതിരിക്കുക, മാതാവിന് മക്കള്‍ ചിലവിന് നല്‍കാതിരിക്കുക തുടങ്ങിയ പരാതികള്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കാം.

സി.എം ഹെല്‍പ്പ് ലൈന്‍ -9400080292

മിത്ര ടോള്‍ഫ്രീ – 181

നിഴല്‍ ടോള്‍ഫ്രീ -112

പോലീസ് കണ്‍ട്രോള്‍ റൂം – 100

വനിത ഹെല്‍പ്പ് ലൈന്‍ -1091, 0491 2504650, 2536700, 980650

ഡി.വി ഹെല്‍പ്പ് ലൈന്‍ (വാട്സാപ്പ്)- 94000 80292

സി.എം പോര്‍ട്ടല്‍ കേരളയിലും പരാതി അറിയിക്കാം

ജനങ്ങളുടെ എല്ലാവിധ പരാതികളും അറിയിക്കാവുന്ന പൊതുജന പരാതി പരിഹാരം ആന്റ് ദുരിതാശ്വാസ നിധി എന്ന പോര്‍ട്ടലിലും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം. cmo.kerala.gov.in ല്‍ പ്രവേശിച്ച് പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് പരാതി സമര്‍പ്പിക്കാം. അതാത് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ പോര്‍ട്ടലില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. സമര്‍പ്പിച്ച പരാതിയുടെ നിലവിലെ സ്ഥിതിയും പോര്‍ട്ടലില്‍ അറിയാനാകും.

ജനുവരി മുതല്‍ മെയ് വരെ ജില്ലയില്‍ ലഭിച്ചത് 244 പരാതികള്‍

ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 244 പരാതികളാണ് ജില്ലയില്‍ ലഭ്യമായിട്ടുള്ളതെന്ന് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ്. ലൈജു പറഞ്ഞു. ഇതില്‍ 40 % പരാതികളും നിലവില്‍ പരിഹരിച്ചിട്ടുണ്ട്. 2020 ല്‍ ആകെ 621 പരാതികളാണ് ലഭ്യമായിട്ടുള്ളത്. ഭര്‍ത്താവിന്റെ മദ്യപാനം മൂലം ശാരീരിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ചാണ് കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതെന്നും വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു.