ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പരിയാപുരം നായാടിപ്പള്ള കൂത്തുപറമ്പ് റോഡ് നജീബ് കാന്തപുരം എം.എല്‍എ നാടിന് സമര്‍പ്പിച്ചു. മണ്ഡലത്തിലെ മുന്‍ എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം ചെലവഴിച്ചാണ് റോഡ് നവീകരിച്ചിരിക്കുന്നത്. ഇരുനൂറോളം കുടുംബങ്ങള്‍ യാത്രക്കായി ആശ്രയിക്കുന്ന റോഡാണിത്. അമ്മിനിക്കാട് ഒടമല പാറല്‍ എം.എല്‍.എ റോഡിനെയും എടായിക്കല്‍ റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡ് കൂടിയാണിത്. ഗതാഗത യോഗ്യമല്ലാതിരുന്ന റോഡ് നവീകരിച്ചതോടെ പൊതുജനങ്ങള്‍ക്ക് ഇതിലൂടെയുള്ള യാത്ര സുഖമമായി. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.നൗഷാദലി അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ സി.എച്ച്. ഹംസക്കുട്ടി ഹാജി, സി.കെ. അന്‍വര്‍, മോഹന്‍ദാസ്, കെ.ടി.അഫ്‌സല്‍, സി.കെ. റാഷിദ്, അക്ബര്‍ ഒറ്റയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
