ആലപ്പുഴ: ഒളിമ്പിക്‌സില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായിക പ്രതിഭകര്‍ക്ക് വിജയാശംസകള്‍ അര്‍പ്പിച്ചുള്ള ‘ചിയര്‍ ഫോര്‍ ഇന്‍ഡ്യ’ ക്യാമ്പയിന്റെ ഭാഗമായി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെല്‍ഫി സ്റ്റാന്റ് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, സെക്രട്ടറി എന്‍. പ്രദീപ് കുമാര്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റ്റി. ജയമോഹന്‍, പി.കെ. ഉമാനാഥന്‍, ടി.കെ. അനില്‍ എന്നിവര്‍ പങ്കെടുത്തു.
