കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (എം.ആർ.സി.എം.പി.യു) ടെക്നീഷ്യൻ ഗ്രേഡ്  II  (എം.ആർ.എ.സി., ഇലക്ട്രോണിക്സ്,  ഇലക്ട്രീഷ്യൻ), ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 24, 25 തിയതികളിൽ നടത്താനിരുന്ന എഴുത്തു പരീക്ഷകളും, കുടുംബശ്രീയുടെ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ (അഗ്രികൾച്ചർ) തസ്തികയിലേക്ക് 24ന് നടത്താനിരുന്ന എഴുത്ത് പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തിയതി ഇ-മെയിലിൽ അറിയിക്കും.