മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് റിട്ടയേഡ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ 94,55,758 രൂപ നൽകി. സംസ്ഥാന പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ പ്രഫ. വി.ജെ ജോസഫ്, ജനറൽ സെക്രട്ടറി പ്രൊഫ. കെ.സി.ജോർജ്, ട്രഷറർ പ്രൊഫ. തോമസ് മാത്യു എന്നിവര്‍ ചെക്ക് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയ്ക്ക് കൈമാറി. 2020 ജൂണിൽ സംഘടന ദുരിതാശ്വാസ നിധിയിലേക്ക് 54,28,132 രൂപ കൈമാറിയിരുന്നു.