ഇടുക്കി: കുളമാവ് അണകെട്ടില്‍ മീന്‍ പിടിക്കുവാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി. മത്സ്യ ബന്ധനത്തിനായി കുളമാവ് ഡാമില്‍ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു.കെ.കെ. (38), സഹോദരന്‍ ബിനു.കെ.കെ. (36) എന്നിവരെയാണ് ബുധനാഴ്ച്ച രാവിലെ മുതല്‍ കാണാതായത്. ഇതില്‍ ബിജു കെ.കെ എന്നയാളുടെയാണ് മൃതദ്ദേഹമാണ് ലഭിച്ചത്. കുളമാവ് ഡാമില്‍ വേങ്ങാനം ഭാഗത്ത് നിന്നാണ് മൃതദ്ദേഹം കണ്ടെത്തിയത് . പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കും.
