മലപ്പുറം: ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പികിനോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാനതല ഓണ്‍ലൈന്‍  ക്വിസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിലെ  നിയ അമീന്‍ ഒന്നാം സ്ഥാനവും, കീഴ്പറമ്പ് ജി.വി.എച്ച്.എസ്.എസിലെ പി. ഹസ്ബന  ബിന്‍സി രണ്ടാം സ്ഥാനവും, എടക്കര ജി.എച്ച്.എസ്.എസിലെ  ശ്രേത സുരേഷ് മൂന്നാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനം 5000 രൂപയും രണ്ടാം സ്ഥാനം 3000 രൂപയും മൂന്നാം സ്ഥാനം 2000 രൂപയും, ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. അടുത്ത  സ്‌പോര്‍ട്‌സ് കൗണ്‍സില്‍  യോഗത്തില്‍  ട്രോഫികള്‍ വിതരണം ചെയ്യും. മലപ്പുറം ജില്ല ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നായി 15 വയസിന് താഴെയുള്ള  3,136  വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്.