ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്‍റിന്‍റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കന്‍ററി സ്‌കൂളുകളിലെ ഈ അദ്ധ്യയനവർഷത്തിൽ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss വെബ്‌സൈറ്റ് മുഖേന ഓൺലൈനായോ താൽപര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷിക്കാം. പ്രവേശനത്തിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളുകളിൽ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12 ആണ്. ഓൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷാ പ്രക്രിയ പൂർത്തിയാക്കിയ ശേഷം  വെബ്‌സൈറ്റിൽ നിന്ന് പൂർണ്ണമായ അപേക്ഷ ഡൗൺലോഡ് ചെയ്യണം.

ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ രജിസ്‌ട്രേഷൻ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 50 രൂപ) ആഗസ്റ്റ് 17 ന് വൈകുന്നേരം മൂന്നിന് മുമ്പ് ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം. സി.ബി.എസ്.ഇ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് ഈ തീയതിയ്ക്ക് മുമ്പ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അപേക്ഷ സമർപ്പിക്കാൻ യുക്തമായ അവസരം ലഭ്യമാക്കും.

ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888, 8547006804), അടൂർ (പത്തനംതിട്ട, 04734-224078, 8547005020), ചേർത്തല (ആലപ്പുഴ, 0478-2552828, 8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-232899, 8547005011), മുട്ടം (തൊടുപുഴ, 04862-255755, 8547005014), കലൂർ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂർ, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കൽ ഹയർസെക്കന്ററി സ്‌കൂളുകൾ നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് email: ihrd.itd@gmail.com