കാസറഗോഡ് ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 23 -ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലില്‍ പ്രവര്‍ത്തിക്കുന്ന (ജില്ലാ ആശുപത്രിക്ക് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/പി.ജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയാണ് യോഗ്യത. ഡി.എം.എച്ച്.പി ക്യാമ്പില്‍ മെയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയും സ്‌ക്കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ ഫീമെയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയും ഓരോ ഒഴിവു വീതമാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2203118 എന്ന നമ്പറില്‍ ബന്ധപ്പെടുക.
