ഇടുക്കി:കുളമാവ് അണകെട്ടില്‍ മീന്‍ പിടിക്കുവാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെയും മൃതദ്ദേഹം കണ്ടെത്തി. ബിനു കെ.കെ യുടെ മൃതദ്ദേഹമാണ് ഇന്ന് 9.30 യോട് കൂടി വേങ്ങാനം തലയ്ക്കല്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്.മീന്‍ പിടിക്കാന്‍ കുളമാവ് ഡാമില്‍ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു.കെ.കെ. (38), സഹോദരന്‍ ബിനു.കെ.കെ. (36) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ മുതല്‍ കാണാതായത്. ബിജു കെ.കെ യുടെ മൃതദേഹം തിങ്കളാഴ്ച ഡാമില്‍ നിന്ന് കിട്ടിയിരുന്നു. ബിനുവിന്റെ ഭാര്യ സുജ. മക്കള്‍: അബിനു, അരുണിമ.ബിജു അവിവാഹിതനാണ്.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇടുക്കി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന ബിജുവിന്റെ മൃതദേഹവും ഇന്ന് കണ്ടെത്തിയ ബിനുവിന്റെ മൃതദേഹവും തൊടുപുഴ മണക്കാട് ശാന്തിതീരത്ത് സംസ്‌കരിച്ചു.
