ഇടുക്കി: തൊടുപുഴ നഗരസഭയിലേക്ക് ഒടുക്കുവാനുളള വസ്തു നികുതി (കെട്ടിട നികുതി) പിഴപ്പലിശയില്ലാതെ ആഗസ്റ്റ് 31 വരെ ഒടുക്കാം. എല്ലാ നികുതി ദായകരും ഈ അവസരം വിനിയോഗിച്ച് വസ്തു നികുതി കുടിശിക അടച്ച് റവന്യൂ റിക്കവറി നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കെട്ടിട ഉടമകള്‍ക്ക് നഗരസഭയുടെ www.thodupuzhamunicipaltiy.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ, അക്ഷയ സെന്റര്‍ മുഖേനയോ ഓണ്‍ലൈന്‍ പെയ്മെന്റ് സൗകര്യം ഉപയോഗിച്ച് നികുതി അടയ്ക്കാവുന്നതാണെന്ന് നഗരസഭ സെക്രട്ടറി അിറയിച്ചു.