ഇടുക്കി: ഓണക്കിറ്റില്‍ ഏലക്കായ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്‍ പിന്നില്‍ പ്രവൃത്തിച്ച ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ്ബ് ഇല്ലിക്കുളം ഭരണസമിതിയ്ക്ക് ഉപഹാരം നല്കി. സെക്രട്ടറി അഡ്വ.ഷൈന്‍ വര്‍ഗീസ് അനുമോദന പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നന്ദി അറിയിച്ചു.സപ്ലെകോ വഴി ഏലം, കുരുമുളക് എന്നിവയുടെ ചെറിയ പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുന്നതിനു് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
പരിപാടിയില്‍ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.