കൊല്ലം: ജില്ലയില്‍ ഇന്ന് 1462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2484 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1451 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 192 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-35, കരുനാഗപ്പള്ളി-31, പുനലൂര്‍-27 കൊട്ടാരക്കര-11 എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്തുകളില്‍ പട്ടാഴി-45, തൃക്കോവില്‍വട്ടം-42, നെടുമ്പന-39, പൂതക്കുളം-35, ചടയമംഗലം-34, വിളക്കുടി-32, മയ്യനാട്, കരീപ്ര, അലയമണ്‍ എന്നിവിടങ്ങളില്‍ 30 വീതവും പത്തനാപുരം-29, കുലശേഖരപുരം-27, പിറവന്തൂര്‍, ഏരൂര്‍, ഇളമ്പള്ളൂര്‍, ഇട്ടിവ പ്രദേശങ്ങളില്‍ 26 വീതവും നെടുവത്തൂര്‍-25, ആദിച്ചനല്ലൂര്‍-24, കരവാളൂര്‍-23, കിഴക്കേകല്ലട, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ 21 വീതവും പോരുവഴി, നീണ്ടകര, തെക്കുംഭാഗം, കടയ്ക്കല്‍, അഞ്ചല്‍ പ്രദേശങ്ങളില്‍ 20 വീതവും വെളിനല്ലൂര്‍, നിലമേല്‍, തേവലക്കര, ചവറ, കല്ലുവാതുക്കല്‍ ഭാഗങ്ങളില്‍ 19 വീതവും പെരിനാട്-18, ചാത്തന്നൂര്‍, ക്ലാപ്പന, കുണ്ടറ മേഖലകളില്‍ 17 വീതവും കൊറ്റങ്കര-16, പവിത്രേശ്വരം, ഓച്ചിറ, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ 15 വീതവും ശൂരനാട് നോര്‍ത്ത്, തെന്മ ല, തഴവ എന്നിവിടങ്ങളില്‍ 14 വീതവും ശാസ്താംകോട്ട, ചിറക്കര, കുളക്കട, ഇളമാട് പ്രദേശങ്ങളില്‍ 13 വീതവും, പന്മ ന, തലവൂര്‍ ഭാഗങ്ങളില്‍ 12 വീതവും വെളിയം, തൃക്കരുവ മേഖലകളില്‍ 11 വീതവും മൈലം, പനയം എന്നിവിടങ്ങളില്‍ 10 വീതവും വെസ്റ്റ് കല്ലട, തൊടിയൂര്‍, കുളത്തുപ്പുഴ ഭാഗങ്ങളില്‍ ഒന്‍പതു വീതവും മൈനാഗപ്പള്ളി, ആലപ്പാട് പ്രദേശങ്ങളില്‍ എട്ടു വീതവും ശൂരനാട് സൗത്ത്, എഴുകോണ്‍ എന്നിവിടങ്ങളില്‍ ഏഴു വീതവും വെട്ടിക്കവല, കുമ്മിള്‍ പ്രദേശങ്ങളില്‍ ആറു വീതവും മേലില, ചിതറ, കുന്നത്തൂര്‍, ആര്യങ്കാവ് ഭാഗങ്ങളില്‍ നാലു വീതവുമാണ്‌ രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.