എറണാകുളം: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയുള്ള എ വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ പാലക്കുഴ, ആമ്പല്ലൂർ, അയ്യമ്പുഴ, പോത്താനിക്കാട്, പുതൃക്ക .
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് അഞ്ച് മുതൽ പത്ത് ശതമാനത്തിന് ഇടയിലുള്ള ബി വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ കുന്നത്തുനാട്, ചിറ്റാറ്റുകര, വാളകം, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, കുമ്പളങ്ങി , വടവുകോട് പുത്തൻകുരിശ്, മുടക്കുഴ, രായമംഗലം, ഏഴിക്കര , കടമക്കുടി, കല്ലൂർക്കാട്, രാമമംഗലം, ഐക്കരനാട്, മറാടി, തിരുമാറാടി, ഇലഞ്ഞി, എടയ്ക്കാട്ടുവയൽ, മുളവുകാട് .ബി വിഭാഗത്തിൽ ഉൾപ്പെടുന്ന മുൻസിപ്പാലിറ്റികൾ കളമശ്ശേരി, ഏലൂർ, പിറവം.
കൊച്ചി കോർപ്പറേഷൻ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 10 മുതൽ 15 ശതമാനത്തിന് ഇടയിലുള്ള സി വിഭാഗത്തിൽ ഉൾപ്പെടുന്നു. സി വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ പഞ്ചായത്തുകൾ കോട്ടുവളളി, കീഴ്മാട് , ചെല്ലാനം, ഉദയംപേരൂർ, കവളങ്ങാട്, ഞാറക്കൽ, കോട്ടപ്പടി , മണീട് , ചൂർണിക്കര, നായരമ്പലം, പിണ്ടിമന, ആലങ്ങാട്, ആരക്കുഴ , മഞ്ഞള്ളൂർ, മഞ്ഞപ്ര, കീരമ്പാറ, കുഴുപ്പിളളി , തുറവൂർ, കുട്ടമ്പുഴ , നോർത്ത് പറവൂർ, വരാപ്പുഴ , കിഴക്കമ്പലം, ചേരാനെല്ലൂർ, വെങ്ങോല, പളളിപ്പുറം, പുത്തൻ വേലിക്കര, കുമ്പളം, പാറക്കടവ്, കടുങ്ങല്ലൂർ, പാമ്പാക്കുട , എടവനക്കാട്, പൈങ്ങോട്ടൂർ , മുളന്തുരുത്തി, സി വിഭാഗത്തിൽ ഉൾപ്പെടുന്ന മുൻസിപ്പാലിറ്റികൾ തൃക്കാക്കര, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ , കോതമംഗലം, അങ്കമാലി, കൂത്താട്ടുകുളം,
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിന് മുകളിലുളള ഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ നെല്ലിക്കുഴി, കാലടി , വടക്കേക്കര, കറുകുറ്റി, മലയാറ്റൂർ നീലീശ്വരം, ആയവന , വാരപ്പെട്ടി, ചോറ്റാനിക്കര , എടത്തല, വാഴക്കുളം, ചേന്ദമംഗലം, തിരുവാണിയൂർ, മഴുവന്നൂർ, പായിപ്ര, മൂക്കന്നൂർ, ചെങ്ങമനാട്, ഒക്കൽ , പല്ലാരിമംഗലം, എളങ്കുന്നപ്പുഴ, കൂവപ്പടി , ആവോലി, അശമന്നൂർ, കുന്നുകര , കാഞ്ഞൂർ , കരുമാലൂർ, വേങ്ങൂർ . ഡി വിഭാഗത്തിൽ ഉൾപ്പെടുന്ന മുൻസിപ്പാലിറ്റികൾ മരട് , തൃപ്പൂണിത്തുറ .