കൊടുങ്ങല്ലൂര്‍ നഗരസഭ ബസ്സ്റ്റാന്‍റിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കരിച്ചാംകുളം ശുദ്ധീകരിച്ച് കൊടുങ്ങല്ലൂര്‍ നഗരസഭ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ക്ലീന്‍ കൊടുങ്ങല്ലൂര്‍ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ കുളങ്ങള്‍, തോടുകള്‍ എന്നിവ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 10 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ പട്ടണത്തിലെ ശുദ്ധജല സ്രോതസ് വൃത്തിയാക്കി, ചുറ്റും നടപ്പാതയൊരുക്കി ഇരുമ്പ് ഗ്രില്ലുകള്‍ വെച്ച് മനോഹരമാക്കിയത്. ജനങ്ങള്‍ കുളിക്കുവാനും വസ്ത്രം അലക്കുവാനും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന കുളമാണിത്. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. ജൈത്രന്‍റെ നേത്യത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.