അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന യോഗ പരിശീലനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യോഗദർശനത്തിന് രാജ്യത്തുണ്ടായിട്ടുള്ള സ്വീകാര്യത വലുതാണെന്ന് മന്ത്രി പറഞ്ഞു. ഇതിനെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തേണ്ടതില്ല. യോഗ എന്ന പദത്തിന്റെ അർത്ഥം തന്നെ ഐക്യം, സംയോജനം എന്നിങ്ങനെയൊക്കെയാമെന്നും മനസ്സും ശരീരവും പ്രപഞ്ചവും തമ്മിലുള്ള സംയോജനം യോഗയിലൂടെ സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര എ.ആർ. ജീവനക്കാർക്ക് യോഗ പരിശീലനം നൽകി.