കാക്കനാട്: സിവിൽ സ്റ്റേഷനിൽ കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. സിവിൽ സ്‌റ്റേഷനിലെ ചെടിച്ചട്ടികൾ , sയറുകൾ, സിന്തറ്റിക് ടാങ്ക്, ഡ്രമ്മുകൾ ഉപയോഗമില്ലാത്ത വാഷ്ബേസിൻ എന്നിവിടങ്ങളിൽ കൊതുകു നശീകരണം നടത്തി. കാൻ്റീൻ പരിസരം , വെയർ ഹൗസ് നിർമ്മാണ പരിസരം എന്നിവിടങ്ങളിൽ കണ്ടെത്തിയ കൊതുകിൻ്റെ കൂത്താടികളെ നശിപ്പിച്ചു. ഓഫീസുകറ്റിലെ മണി പ്ലാൻ്റുകൾ വളർത്തുന്ന പാത്രങ്ങൾ, ചെടിച്ചട്ടികൾ, ചെടിച്ചട്ടികൾക്കിടയിലെ ട്രേകൾ എന്നിവയും പരിശോധിച്ചു. കൊതുകു വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി.
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റൻ്റ് വി.കെ.ശിവൻ
ഉറവിട നശീകരണ പ്രവർത്തനത്തിന്
നേതൃത്വം നൽകി. എൻഡമോളജിസ്റ്റ്, ഇൻസെക്ട് കളക്ടർ , ഹെൽത് ഇൻസ്പെക്ടർ , ആശ വർക്കർമാർ, ശുചിത്വമിഷൻ ജീവനക്കാർ എന്നിവരും പങ്കെടുത്തു.