കാസർഗോഡ്: സംസ്ഥാനത്ത് ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ബാങ്കായി തെരഞ്ഞെടുത്ത മടിക്കൈ സര്‍വ്വീസ് സഹകരണബാങ്കിനേയും, പഞ്ചായത്തില്‍ 100 ശതമാനം വിജയം കൈവരിച്ച പൊതുവിദ്യാലയങ്ങളെയും മടിക്കൈ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ജില്ലാ കോവിഡ് സ്‌പെഷൽ ഓഫീസര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രകാശന്‍, അസി. സെക്രട്ടറി വി.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.