എറണാകുളം : മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ടൈൽ വിരിച്ച് നവീകരിച്ച കടമക്കുടി ആറാംവാർഡിലെ കോരമ്പാടം റോഡ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഗതാഗതത്തിനു തുറന്നു നൽകി. 470 മീറ്റർ നീളത്തിലും നാലുമീറ്റർ വീതിയിലും നിർമ്മിച്ച റോഡിനു ഇരുപത്തഞ്ച് ലക്ഷം രൂപയാണ് ചെലവിട്ടത്.

കടമക്കുടി ശ്‌മശാന വികസനത്തിന് എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിക്കും. കടമക്കുടിയുടെ സ്വച്ഛതയും സവിശേഷ പരിസ്ഥിതിയും കാത്തുസൂക്ഷിച്ച് സമഗ്ര ടൂറിസം പദ്ധതി വൈകാതെ ആരംഭിക്കുമെന്നും കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു.

കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, വാർഡ് അംഗം ജെയ്‌നി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ടി കെ വിജയൻ, ജോണി മാഷ് എന്നിവർ സന്നിഹിതരായിരുന്നു.

ഫോട്ടോ ക്യാപ്‌ഷൻ :
മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ടൈൽ വിരിച്ച് നവീകരിച്ച കടമക്കുടി ആറാംവാർഡിലെ കോരമ്പാടം റോഡ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഗതാഗതത്തിനു തുറന്നു കൊടുക്കുന്നു.