പുനരധിവാസ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭടന്മാ
ര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി കൊല്ലം, കൊട്ടാരക്കര, അഞ്ചല്‍ സെന്ററുകളില്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിക്കുന്നു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടാലി, ഡാറ്റാ എന്‍ട്രി ആന്റ് കണ്‍സോള്‍ ഓപ്പറേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. താത്പര്യമുള്ളവര്‍ ജൂണ്‍ 30 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2792987.