കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 32 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചിതറ, ഇളമാട്, എഴുകോണ്‍, വെളിനല്ലൂര്‍, നിലമേല്‍, പവിത്രേശ്വരം, വെളിയം, മേലില, ഉമ്മന്നൂര്‍, കുളക്കട, ഇട്ടിവ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ക്ക് പിഴയീടാക്കി. 119 എണ്ണത്തിന് താക്കീത് നല്‍കി. കൊല്ലം കോര്‍പ്പറേഷന്‍, പെരിനാട്, പരവൂര്‍, കല്ലുവാതുക്കല്‍, ഇരവിപുരം, പൂതക്കുളം, ഇളമ്പള്ളൂര്‍, പേരയം, പനയം, കൊറ്റങ്കര മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. 11 കേസുകളില്‍ പിഴയീടാക്കി. 169 കേസുകളില്‍ താക്കീത് നല്‍കി.

കരുനാഗപ്പള്ളിയിലെ ചവറ, ക്ലാപ്പന, ഓച്ചിറ, പന്മ ന, തഴവ, തേവലക്കര, തെക്കുംഭാഗം, തൊടിയൂര്‍ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. രണ്ട് കേസുകളില്‍ പിഴയീടാക്കി. 73 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.കുന്നത്തൂര്‍, പോരുവഴി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 കേസുകളില്‍ താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നേതൃത്വം നല്‍കി.
പത്തനാപുരത്തെ പുന്നല, പട്ടാഴി, പട്ടാഴി വടക്കേക്കര പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോസ് ഫ്രാന്‍സിസ് നേതൃത്വം നല്‍കി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ.എം.അഷറഫിന്റെ നേതൃത്വത്തില്‍ അറയ്ക്കല്‍, ഇടമുളയ്ക്കല്‍, അഞ്ചല്‍, ഏരൂര്‍, കരവാളൂര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പതിനാല് കേസുകളില്‍ താക്കീത് നല്‍കി.