ഇടുക്കി:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്തിൻ്റെയും, വിദ്യാഭ്യാസ വകുപ്പിൻ്റെയും സഹകരണത്തോടെ
സംഘടിപ്പിക്കുന്ന “മക്കള്‍ക്കൊപ്പം”
രക്ഷാകര്‍തൃ ശാക്തീകരണ
പരിപാടി വെള്ളിയാഴ്ച്ച നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അരിക്കുഴ ഗവ:എല്‍.പി.സ്‌കൂളില്‍
വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ ജിജി കെ.ഫിലിപ്പ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി എം.ടി., വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എന്‍.മോഹനന്‍, ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ പ്രസിഡന്റ് ലതീഷ് എം., കെ.പി.എസ്.റ്റി.എ. ജില്ലാ വൈസ് പ്രസിഡന്റ് പി.എന്‍. സന്തോഷ്, കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി എം.രമേശ്, എം. തങ്കരാജ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ലോഹിതദാസ് എം.കെ., എസ്.എസ്.കെ. ജില്ലാ പ്രോജറ്റ് ആഫീസര്‍ ബിന്ദുമോള്‍ ഡി., പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ബിനുമോന്‍ കെ.എ., സി.ഡബ്ലു.സി. ചെയര്‍മാന്‍ പ്രൊഫ. ജോസഫ് അഗസ്റ്റിന്‍, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ്, ഹെഡ്മാസ്റ്റര്‍ സീമ വി.എന്‍.തുടങ്ങിയവര്‍ പങ്കെടുക്കും.

2000 രക്ഷിതാക്കള്‍ ഉദ്ഘാടന ദിവസം നടക്കുന്ന 23 ക്ലാസുകളിലൂടെ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടർന്ന് വിദ്യാർത്ഥികൾക്ക് വിദ്യാലയ അന്തരീക്ഷം ഇല്ലാതായിട്ട് ഒന്നരവര്‍ഷം പിന്നിട്ടു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരിശീലന പരിപാടി നടത്തുന്നത്. ഈ സാഹചര്യത്തിൽ
വിദ്യാർത്ഥികൾക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠനപിന്തുണ നല്കുന്നതിനുമായി രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്നതാണ് ”മക്കള്‍ക്കൊപ്പം” രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിയുടെ ലക്ഷ്യം.
തൊടുപുഴയിൽ നടത്തിയ പത്രസമ്മേളനത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.ഡി. അഗസ്റ്റിന്‍, സെക്രട്ടറി വി.വി.ഷാജി, കണ്‍വീനര്‍ ടി.എം.സുബൈര്‍, പി.ടി.എ. പ്രസിഡന്റ് സി.കെ. ലതീഷ്, ടോം ലൂക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.