സിവില് സര്വീസ് അക്കാദമിയുടെ പൊന്നാന്നിയിലെ ഉപകേന്ദ്രമായ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര് സ്റ്റഡീസ് ആന്ഡ് റിസര്ച്ചില് കോളേജ് വിദ്യാര്ഥികള്ക്കുള്ള ദ്വിവത്സര സിവില് സര്വീസ് പ്രിലിംസ് കം മെയിന്സ് കോഴ്‌സിന്റെ ഒന്നാം വര്ഷ കോഴ്‌സിന് അപേക്ഷിക്കാം.
50% സീറ്റുകള് മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്ക്കും 10 ശതമാനം സീറ്റുകള് എസ്.സി/ എസ്.ടി വിഭാഗക്കാര്ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്ക്ക് ട്യൂഷന്ഫീസ് സൗജന്യമാണ്. പ്രത്യേക എന്ട്രന്സ് പരീക്ഷ ഉണ്ടായിരിക്കും.
ജനറല് വിഭാഗക്കാര്ക്ക് ഓഗസ്റ്റ് അഞ്ച് മുതല് 13 വരെ www.ccek.org, kscsa.org ല് ഓണ്ലൈനായി രജിസ്റ്റര് ചെയ്ത് ഫീസ് അടയ്ക്കാം. ഇവര്ക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. ഫോണ്: 0494 2665489, 9287555500, 9846715386, 9645988778, 9746007504, 9847531709.