ഇടുക്കി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളുമായി സംയുക്തമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികളെകുറിച്ചുള്ള ആലോചന യോഗം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല- ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും, സെക്രട്ടറിമാരും പങ്കെടുത്തു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ലഭ്യമായ ഫണ്ടുപയോഗിച്ച് ജനോപകാര പ്രദമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കി ജനമനസ്സുകളില്‍ സ്ഥാനമുണ്ടാകാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, മെമ്പര്‍ പ്രൊഫ. എം.ജെ. ജേക്കബ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് വിവിധ വികസന പദധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. സംയുക്തമായി ഏറ്റെടുത്ത് നടത്താന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ചര്‍ച്ചയില്‍ പൊതു നിര്‍ദ്ദേശം ഉണ്ടായി. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരന്‍ സ്വാഗതം ആശംസിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ബിജു യോഗത്തിന് നന്ദി പറഞ്ഞു.