കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ്, ഹോസ്റ്റലുകളിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേക്കും 2021-22 അധ്യയനവര്‍ഷത്തേക്കുള്ള സോണല്‍ സെലക്ഷന്‍ 2021 ഓഗസ്റ്റ് 12ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം തേഞ്ഞിപ്പലത്തും 13ന് തൃശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും നടത്തുന്നതാണ്. ബാസ്‌ക്കറ്റ്‌ബോള്‍, സ്വിമ്മിംഗ്, ബോക്‌സിംഗ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസ്ലിംഗ്, തായ്‌കൊണ്ടോ, സൈക്ലിംഗ്, നെറ്റ്‌ബോള്‍, ഹോക്കി, കബഡി, ഹാന്റ്‌ബോള്‍, ഖൊ ഖൊ, കനോയിംഗ് കായാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷന്‍ നടത്തുന്നത്.

സെലക്ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കായികതാരങ്ങള്‍ പഠിക്കുന്ന സ്‌കൂള്‍ പ്രധാനധ്യാപകനില്‍ നിന്നോ പ്രിന്‍സിപ്പാളില്‍ നിന്നോ പഠിക്കുന്ന ക്ലാസ്, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും പകര്‍പ്പും രണ്ട് കോപ്പി ഫോട്ടോയും കളിക്കാനുള്ള കിറ്റും സഹിതം ഓഗസ്റ്റ് 12ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, തേഞ്ഞിപ്പലം, അല്ലെങ്കില്‍ ഓഗസ്റ്റ് 13ന് തൃശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലോ എത്തിച്ചേരണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734701.