ജില്ലാ മെഡിക്കല് ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില് ലോക മുലയൂട്ടല് വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വനിതാ കോളേജ് വിദ്യാര്ത്ഥിനികള്ക്കായി സംഘടിപ്പിച്ച പോഡ്കാസ്റ്റ് (ഓണ്ലൈന് ശബ്ദരേഖ) മത്സരത്തില് മണ്ണാര്ക്കാട് എം.ഇ.എസ്സ് കല്ലടി കോളേജ് വിദ്യാര്ത്ഥിനി മരിയാ സെബാസ്റ്റ്യന് ഒന്നാം സ്ഥാനവും അകലൂര് മൗണ്ട് സീന കോളേജ് ഓഫ് ആര്ട്സ് ആന്റ് സയന്സ് കോളെജ് വിദ്യാര്ത്ഥിനി പി.ശില്പ രണ്ടാം സ്ഥാനവും പാലക്കാട് മേഴ്സി കോളേജ് വിദ്യാര്ത്ഥിനികളായ അശ്വതി ബേബി, എല്. രേവതി എന്നിവര് മൂന്നാം സഥാനവും കരസ്ഥമാക്കി.