– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7%

ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 10) 1230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1291 പേര്‍ രോഗമുക്തരായി. 12.7 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,26,271 പേര്‍ രോഗമുക്തരായി. 9494 പേര്‍ ചികിത്സയിലുണ്ട്.

275 പേര്‍ കോവിഡ് ആശുപത്രികളിലും 1956 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5639 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 151 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1501 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1841 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 20765 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9655 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.