ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടി ‘ആസാദി കാ അമൃത് മഹോത്സവ’ ത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 13 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍ സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 12 ന് വൈകീട്ട് മൂന്നിന് യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ദേശീയ ഗാനം ആലപിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ വെബ്‌പോര്‍ട്ടലായ http:// rashtragan.in ല്‍ അപ്‌ലോഡ് ചെയ്യാന്‍ അവസരമുണ്ട്. തിരഞ്ഞെടുത്തവ ആഗസ്റ്റ് 15ന് വിവിധ മാധ്യമങ്ങളിലൂടെ ലൈവായി കാണിക്കും. പങ്കെടുക്കുന്നവര്‍ക്ക് സാക്ഷ്യപത്രം ലഭിക്കും.