പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷനുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഗസ്റ്റ് 16 മുതല്‍ നടക്കും. ജില്ലയില്‍ 11 പരീക്ഷാകേന്ദ്രങ്ങളിലായി 230 സ്ത്രീകളും 278 പുരുഷന്‍മാരുമടക്കം 508 പഠിതാക്കള്‍ പരീക്ഷ എഴുതും. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 37 പേരും പട്ടികവര്‍ഗ വിഭാത്തിലെ 49 പേരും പരീക്ഷാര്‍ഥികളാണ്. 176 പഠിതാക്കള്‍ കന്നഡ മീഡിയത്തിലാണ് പരീക്ഷ എഴുതുന്നത്.
ജി.എച്ച്.എസ്.എസ്. കാസര്‍കോട്, ബി.ഇ.എം.എച്ച്.എസ്.എസ്. കാസര്‍കോട്, ജി.എച്ച്.എസ്.എസ്. പൈവളിഗെ നഗര്‍, ജി.എച്ച്.എസ്.എസ്. കുമ്പള, എസ്.എന്‍.എച്ച്.എസ്. പെര്‍ല, ജി.വി.എച്ച്.എസ്. മുള്ളേരിയ, ജി.എച്ച്.എസ്.എസ്. ചന്ദ്രഗിരി, ജി.എച്ച്.എസ്.എസ്. ഹോസ്ദുര്‍ഗ, ഹോളി ഫാമിലി രാജപുരം, ജി.എച്ച്.എസ്.എസ്. പരപ്പ, വി.പി.പി.എം.കെ.പി.എസ്. ജി.വി.എച്ച്.എസ്.എസ്. തൃക്കരിപ്പൂര്‍ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍.