ജില്ലയില്‍ ആഗസ്റ്റ് 12 ന് 1339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 690 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1334 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 214 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-46 കരുനാഗപ്പള്ളി-39, പരവൂര്‍-15, കൊട്ടാരക്കര-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളത്തുപ്പുഴ-39, പെരിനാട്-36, കല്ലുവാതുക്കല്‍-33, ഇളമാട്-31, മയ്യനാട്, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 30 വീതവും വെളിയം-28, ഇടമുളയ്ക്കല്‍, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 26 വീതവും പോരുവഴി, തെക്കുംഭാഗം, അഞ്ചല്‍ ഭാഗങ്ങളില്‍ 25 വീതവും ചാത്തന്നൂര്‍-24, തൊടിയൂര്‍, തൃക്കരുവ, എഴുകോണ്‍ പ്രദേശങ്ങളില്‍ 22 വീതവും വിളക്കുടി, തഴവ എന്നിവിടങ്ങളില്‍ 21 വീതവും മൈനാഗപ്പള്ളി, ഇളമ്പള്ളൂര്‍ മേഖലകളില്‍ 20 വീതവും അലയമണ്‍, ശാസ്താംകോട്ട, പനയം, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ 18 വീതവും തലവൂര്‍, കൊറ്റങ്കര മേഖലകളില്‍ 17 വീതവും മൈലം, പന്മന, പത്തനാപുരം, പട്ടാഴി വടക്കേക്കര പ്രദേശങ്ങളില്‍ 16 വീതവും തേവലക്കര, ചിറക്കര ഭാഗങ്ങളില്‍ 15 വീതവും ചടയമംഗലം, ഇട്ടിവ മേഖലകളില്‍ 14 വീതവും പൂതക്കുളം-13, നെടുമ്പന, നിലമേല്‍, കുളക്കട, കുലശേഖരപുരം, ആലപ്പാട് എന്നിവിടങ്ങളില്‍ 12 വീതവും ഉമ്മന്നൂര്‍-11, പിറവന്തൂര്‍, കുന്നത്തൂര്‍, ഏരൂര്‍ പ്രദേശങ്ങളില്‍ 10 വീതവും പൂയപ്പള്ളി, കുണ്ടറ, ഓച്ചിറ മേഖലകളില്‍ ഒന്‍പതു വീതവും ശൂരനാട് വടക്ക്, നീണ്ടകര, വെസ്റ്റ് കല്ലട, പട്ടാഴി എന്നിവിടങ്ങളില്‍ എട്ടു വീതവും വെളിനല്ലൂര്‍, പേരയം, തെന്മല, കരവാളൂര്‍ പ്രദേശങ്ങളില്‍ ഏഴു വീതവും മേലില, ചവറ ക്ലാപ്പന ഭാഗങ്ങളില്‍ ആറു വീതവും പവിത്രേശ്വരം, ചിതറ, ആര്യങ്കാവ് പ്രദേശങ്ങളില്‍ അഞ്ചു വീതവും കുമ്മിള്‍, കരീപ്ര എന്നിവിടങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.