കൊല്ലം : ജില്ലയില്‍ ഇന്ന് 1378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 947 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1370 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 199 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പളളി-37, പരവൂര്‍-16, കൊട്ടാരക്കര-14, പുനലൂര്‍-11 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ക്ലാപ്പന-55, ചിതറ-50, തെന്മല-38, പെരിനാട്-36, തൃക്കോവില്‍വട്ടം-33, അഞ്ചല്‍-32, ശൂരനാട് നോര്‍ത്ത്-30, കുളത്തൂപ്പുഴ-29, ഓച്ചിറ-27, പട്ടാഴി, പന്മന ഭാഗങ്ങളില്‍ 26 വീതവും ഇളമ്പളളൂര്‍, കല്ലുവാതുക്കല്‍, കൊറ്റങ്കര പ്രദേശങ്ങളില്‍ 25 വീതവും ഇടമുളയ്ക്കല്‍, ഏരൂര്‍ ഭാഗങ്ങളില്‍ 22 വീതവും പൂതക്കുളം-21, കുണ്ടറ, നെടുമ്പന ഭാഗങ്ങളില്‍ 20 വീതവും എഴുകോണ്‍-19, പത്തനാപുരം, പൂയപ്പള്ളി, മൈലം എന്നിവിടങ്ങളില്‍ 18 വീതവും ചവറ, പോരുവഴി, മേലില, ശാസ്താംകോട്ട ഭാഗങ്ങളില്‍ 17 വീതവും അലയമണ്‍, തലവൂര്‍, തഴവ എന്നിവിടങ്ങളില്‍ 16 വീതവും തൃക്കരുവ, കുളക്കട, മയ്യനാട് പ്രദേശങ്ങളില്‍ 15 വീതവും കരീപ്ര, തേവലക്കര, വെട്ടിക്കവല, പനയം പ്രദേശങ്ങളില്‍ 14 വീതവും കുലശേഖരപുരം, നീണ്ടകര, വിളക്കുടി പ്രദേശങ്ങളില്‍ 13 വീതവും, ഇട്ടിവ, ഇളമാട്, കരവാളൂര്‍, ആദിച്ചനല്ലൂര്‍, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 12 വീതവും ഉമ്മന്നൂര്‍, തെക്കുംഭാഗം, തൊടിയൂര്‍ ഭാഗങ്ങളില്‍ 11 വീതവും നിലമേല്‍, പേരയം എന്നിവിടങ്ങളില്‍ 10 വീതവും കടയ്ക്കല്‍, ചാത്തന്നൂര്‍, വെസ്റ്റ് കല്ലട, വെളിയം പ്രദേശങ്ങളില്‍ ഒന്‍പതു വീതവും കുന്നത്തൂര്‍, നെടുവത്തൂര്‍, പട്ടാഴി വടക്കേക്കര ഭാഗങ്ങളില്‍ ഏഴു വീതവും ചടയമംഗലം-ആറ്, ഈസ്റ്റ് കല്ലട, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ അഞ്ചു വീതവും ആലപ്പാട്, ചിറക്കര, പവിത്രേശ്വരം പ്രദേശങ്ങളില്‍ നാലു വീതവും മൈനാഗപ്പള്ളി, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.