സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മണല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നടന്നത് വന്‍ വികസന കുതിപ്പെന്ന് മണല്ലൂര്‍ നിയോജകമണ്ഡലം എം.എല്‍.എ. മുരളി പെരുനെല്ലി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷകാലം മണ്ഡലത്തില്‍ വിനിയോഗിച്ച പദ്ധതിതുക പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 80 കോടിയിലധികം രൂപയുടെ സര്‍ക്കാര്‍ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുള്ളത്. തൃശൂര്‍ -കുറ്റിപ്പുറം റോഡില്‍ കേച്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡ് വികസനത്തിനായി 50 കോടി രൂപ, മുല്ലശ്ശേരി ഹയര്‍സെക്കന്‍ററി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 5 കോടി രൂപ, കണ്ടശ്ശകടവ് ജോസഫ് മുണ്ടശേരി സ്മാരക ഹയര്‍സെക്കന്‍ററി സ്കൂളിനെ മാതൃകാ വിദ്യാലയമാക്കാന്‍ 5 കോടി രൂപ, വാടാനപ്പിള്ളി തൃത്തല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളം നിര്‍മ്മിക്കാന്‍ 10 കോടി രൂപ, കരുന്തല ചക്കംകണ്ടം റോഡ് നിര്‍മ്മാണത്തിന് 3.5 കോടി രൂപ, കേച്ചേരി എല്‍പി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 1 കോടി രൂപ, ഫ്ളഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി വിവിധ റോഡുകളുടെ വികസനത്തിനായി 40 ലക്ഷം രൂപ, എസ്.എല്‍.റ്റി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 റോഡുകളുടെ നവീകരണത്തിനായി 2 കോടി രൂപ, മുല്ലശ്ശേരി പഞ്ചായത്തിലെ മതുക്കര പട്ടികജാതി കോളനികളുടെ വികസനത്തിനായി 1 കോടി രൂപ, ചൂണ്ടല്‍ പഞ്ചായത്തിലെ പെരുമല പട്ടികജാതി കോളനികളുടെ വികസനത്തിനായി 1 കോടി രൂപയും നിലവില്‍ അനുവദിച്ചിട്ടുണ്ട്. കണ്ണോത്ത് ജി.എം.എല്‍.പി സ്കൂളിനെ ഹൈടെക് ആക്കുക, പാടൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുക, സഹകരണ വകുപ്പ് മുഖേന 14 എല്‍പി, യുപി സ്കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ്റൂമുകളും ഊര്‍ജക്ഷമതയുള്ള അടുപ്പുകളും നിര്‍മ്മിക്കുക, പൂവ്വത്തൂര്‍ കാടാന്തോട് റോഡ് നിര്‍മ്മാണം, ചൂണ്ടല്‍ പാ് കേച്ചേരി പാലങ്ങളുടെ നിര്‍മ്മാണം എന്നിവയാണ് വരാനിരിക്കുന്ന പദ്ധതികള്‍.

കണ്ണോത്ത് കുടിവെള്ള പദ്ധതി 2019 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും. ഇതിനായി 23 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വാടാനപ്പിള്ളി കുടിവെള്ള പദ്ധതിയ്ക്കായി 1.4 കോടി രൂപയും മുല്ലശ്ശേരി – പാവറട്ടി കുടിവെള്ള പദ്ധതിയ്ക്കായി 14 കോടി രൂപയും അനുവദിച്ചു. എംഎല്‍എ ആസ്തിവികസ ഫണ്ടില്‍നിന്നും കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ 12 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ചില പദ്ധതികള്‍ നിര്‍മാണഘട്ടത്തിലാണ്. എളവള്ളി ഹയര്‍സെക്കന്‍ററി സ്കൂളില്‍ പുതിയ കെട്ടിടം പണിയുന്നതിനായി 1.15 കോടി രൂപയും, ചൂണ്ടല്‍ പഞ്ചായത്തിലെ പാറപ്പുറം ജിയുപി സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി 1 കോടി രൂപയും അനുവദിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫീസ് കെട്ടിടം പണിയുന്നതിനായി 25 ലക്ഷം രൂപ,വാടാനപ്പള്ളി സ്കൂള്‍ പുതിയ കെട്ടിടത്തിനായി 25 ലക്ഷം രൂപ അനുവദിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് ഓഫീസ് കെട്ടിടം വിപുലീകരിക്കുന്നതിനായി 91.50 ലക്ഷം രൂപയും മണ്ഡലത്തില്‍ 17 ഇടത്ത് ബസ്കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കുന്നതിന് 59 ലക്ഷം രൂപയും മണ്ഡലത്തില്‍ പതിനൊന്നിടത്തായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 56.07 ലക്ഷം രൂപയും അനുവദിച്ചു.

മുല്ലശ്ശേരി പഞ്ചായത്തിലെ പെരുവല്ലൂര്‍ ജി.യു.പി. സ്കൂളിന് അടുക്കള പണിയുന്നതിനായി 30 ലക്ഷം രൂപയും എളവള്ളി ആയുര്‍വേദ ആശുപത്രിക്ക് ചുറ്റുമതില്‍ കെട്ടുന്നതിനായി 22.50 ലക്ഷം രൂപയും കണ്ടാണശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം പണിയുന്നതിനായി 30 ലക്ഷം രൂപയും അനുവദിച്ചു. റോഡ് വികസനത്തിന്‍റെ ഭാഗമായി എളവള്ളി പഞ്ചായത്തില്‍ കാട്ടേരി റോഡിന് 15 ലക്ഷം രൂപ, എളവള്ളി കര്‍ഷക റോഡിന് 32.50 ലക്ഷം രൂപ, വെങ്കിടങ്ങ് പഞ്ചായത്തില്‍ ചീരോത്ത് പടി റോഡിന് 25.55 ലക്ഷം രൂപ, പൊണ്ണമുത ഈസ്റ്റ് റോഡിന് 17 ലക്ഷം രൂപ, പാവറട്ടി പഞ്ചായത്തില്‍ വെമ്മേനാട് ചുക്കുബസാര്‍ റോഡിന് 15 ലക്ഷം രൂപ, അരിമ്പൂര്‍ പഞ്ചായത്തിലെ പരമന്‍പാടം റോഡിന് 20 ലക്ഷം, ചൂണ്ടല്‍ പഞ്ചായത്തിലെ ഫാത്തിമമാതാ റോഡിന് 25 ലക്ഷം രൂപ, മണല്ലൂര്‍ പഞ്ചായത്തിലെ തീരദേശ റോഡ് സൈഡ് വാള്‍ പണിയുതിനായി 37 ലക്ഷം രൂപ , പാവറട്ടി തൗഫീക് -കുളത്തിങ്കല്‍ പടി റോഡിന് 15 ലക്ഷം രൂപ, മുല്ലശ്ശേരി പഞ്ചായത്തിലെ ചിറക്കല്‍ -കൊട്ടാല റോഡ് സൈഡ് വാള്‍ കെട്ടുന്നതിന് 15 ലക്ഷം രൂപ, വെങ്കിടങ്ങ് പഞ്ചായത്തിലെ മച്ചരിപ്പടി – തൊയക്കാവ് റോഡിന് 35 ലക്ഷം രൂപ, വെങ്കിടങ്ങ് പഞ്ചായത്തിലെ മേച്ചേരിപ്പടി – മനക്കല്‍കടവ് റോഡിന് 25 ലക്ഷം രൂപ, എളവള്ളി – മുല്ലശ്ശേരി പഞ്ചായത്തുകളിലെ അന്നകര – കോക്കൂര്‍ റോഡിന് 12 ലക്ഷം രൂപ, തൈക്കാട് മന്നിക്കര ഡിസ്പെന്‍സറി ലിങ്ക് റോഡിന് 12 ലക്ഷം രൂപ, തൈക്കാട് മേപ്രക്കുളം റോഡിന് 28 ലക്ഷം രൂപ, അരിമ്പൂര്‍ സി.എസ്. നഗര്‍ റോഡിന് 11 ലക്ഷം രൂപ, കാണശ്ശേരി മരുതൊടിപാടം റോഡിന് 12.25 ലക്ഷം രൂപ, മുല്ലശ്ശേരി പഞ്ചായത്തിലെ തിരുനെല്ലൂര്‍ ഇ.എം.എസ്. റോഡിന് 15. 11 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. വാടാനപ്പിള്ളി പഞ്ചായത്തില്‍ പൊക്കഞ്ചേരി പാലം, തിരുത്തിയം പാലം എന്നിവ പണിയുന്നതിനായി 20 ലക്ഷം രൂപയും നല്‍കി.

എം.എല്‍.എ. പ്രത്യേക വികസനഫണ്ടില്‍ നിന്നും ഊരകം കുടിവെള്ളപദ്ധതിക്കായി 12 ലക്ഷം രൂപ, 51 സ്കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ പണിയുന്നതിനായി 80.5 ലക്ഷം രൂപ, 9 സ്കൂളുകള്‍ക്ക് കമ്പ്യൂട്ടറുകളും പ്രിന്‍ററുകളും വാങ്ങുന്നതിനായി 9 ലക്ഷം രൂപ, ജി.എം.യു.പി. സ്കൂള്‍ പാടൂരില്‍ മിനിബസ് വാങ്ങുന്നതിന് 14.25 ലക്ഷം രൂപ, വിവിധ റോഡുകള്‍ക്ക് 73 ലക്ഷം രൂപ, മുല്ലശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റ്റിന് 16 ലക്ഷം രൂപ, ദേവസൂര്യ ലൈബ്രറി കെട്ടിടത്തിന് ട്രസ്സ് വര്‍ക്കിനായി ലക്ഷം രൂപ, മന്നം സ്മാരക റോഡ് തൈക്കാട് 5 ലക്ഷം രൂപ, മണലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 6.92 ലക്ഷം രൂപ, പെരുവല്ലൂര്‍ താഴം പാടശേഖരസമിതിക്ക് ട്രാന്‍സ്ഫോര്‍മറിനായി 3.70 ലക്ഷം രൂപ, വെങ്കിടങ്ങ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 6 ലക്ഷം രൂപ, എളവള്ളി പഞ്ചായത്തിലെ അയോധ്യനഗര്‍ റോഡിന് 14 ലക്ഷം രൂപ, എളവള്ളി പഞ്ചായത്തിലെ ദേശവലത്ത് റോഡിന് 7.25 ലക്ഷം രൂപ, പാവറട്ടി ചെറുപുഷ്പം റോഡ് 2 ലക്ഷം രൂപ, വെങ്കിടങ്ങ് പഞ്ചായത്തിലെ കിസാന്‍ റോഡിന് 16.75 ലക്ഷം രൂപ, മണലൂര്‍ ഐ.ടി.ഐ. റോഡ് 2.11 ലക്ഷം രൂപ, ഇലക്ട്രോണിക് സ്റ്റേഷന്‍ മണലൂര്‍ ഐ.ടി.ഐ 4.5 ലക്ഷം രൂപ, മണലൂര്‍ ടി.എം. ആന്‍റണി റോഡ് 3.9 ലക്ഷം രൂപ, പാവറട്ടി അബ്ദുള്‍ കലാം റോഡ് 12 ലക്ഷം രൂപ, മുല്ലശ്ശേരി സി.എച്ച്.സിയില്‍ ഫുള്ളി ഓട്ടോ ബയോകെമിക്കല്‍ അനലൈസറും ജനറേറ്ററും വാങ്ങുന്നതിന് 26.5 ലക്ഷം രൂപ, മണലൂര്‍ ഹനുമാന്‍കാവ് റോഡ് 10 ലക്ഷം രൂപ, പാവറട്ടി ഗാന്ധിനഗര്‍ റോഡിന് 6.5 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ ഫാമിലി വെല്‍ഫെയര്‍ സെന്‍ററുകളാക്കി മാറ്റുന്നതിന് മണല്ലൂര്‍ മണ്ഡലത്തിലെ പാടൂര്‍, മണലൂര്‍ ഹെല്‍ത്ത് സെന്‍ററുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എം.എല്‍.എ ഫണ്ടില്‍നിന്നും 22.45 ലക്ഷം രൂപ ചെലവഴിച്ച് ശേഷിക്കുന്ന പണി പൂര്‍ത്തീകരിച്ച് മണലൂരിനെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാക്കാനാണ് തീരുമാനമെന്നും എം.എല്‍.എ. മുരളി പെരുനെല്ലി പറഞ്ഞു.