തിരുവമ്പാടിയിൽ സപ്ലൈക്കോ ഓണം ഫെയറിന് തുടക്കമായി. തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ മുക്കത്ത് നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ഇവിടെ ലഭിക്കും.

നഗരസഭ കൗൺസിലർ പ്രജിത പ്രദീപ്‌, സപ്ലൈകോ അസി. മാനേജർ ബി അഷ്‌റഫ്‌, റേഷനിംഗ് ഇൻസ്‌പെക്ടർ അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.