പേരാമ്പ്ര ഉപജില്ലയിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആരംഭിച്ച ഓൺലൈൻ 47.21 റേഡിയോ പേരാമ്പ്ര നാടിനു സമർപ്പിച്ചു. പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ടി.പി.രാമകൃഷ്ണൻ എംഎൽഎ ഓൺലൈനായി റേഡിയോ ലോഞ്ച് ചെയ്തു. കെ.മുരളീധരൻ എംപി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ഉപജില്ലയിലെ 85 സ്കൂളുകളിലെ ഇരുപതിനായിരം കുട്ടികളിൽ നിന്നും കോർഡിനേറ്റർമാർ മുഖേന തെരഞ്ഞെടുത്ത 65 റേഡിയോ ജോക്കികൾ പരിപാടികൾ അവതരിപ്പിക്കും. ഇവർക്ക് ഏഴു ദിവസത്തെ വിദഗ്ധ പരിശീലനം നൽകിയിരുന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ഡിഡിഇ മിനി വി.പി, ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ, ഡി പി സി അബ്ദുൾ ഹക്കിം എ.കെ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റർ ബി.മധു, ബാലാവകാശ കമ്മിഷൻ അംഗം അഡ്വ. ബബിത ബൽരാജ്, റേഡിയോ പേരാമ്പ്ര ഡയറക്ടർ കെ.എ.നസീർ, റേഡിയോ പേരാമ്പ്ര ചെയർമാനും എ ഇ ഒയുമായ ലത്തീഫ് കരയത്തൊടി,
ഗാന രചയിതാവ് രമേഷ് കാവിൽ, റേഡിയോ പേരാമ്പ്ര സിഇഒ വി.പി.നിത, ദിവ്യ ദാമോദരൻ, ഡിക്ടമോൾ, ബിജു മാത്യു, കെ.വി.പ്രമോദ്, ചിത്ര രാജൻ, എ. കെ.രജീഷ്, നൗഷാദ് തൈക്കണ്ടി, വി.എം. അഷറഫ്,കെ.ഷാജിത തുടങ്ങിയവർ പങ്കെടുത്തു.

റേഡിയോ ടൈറ്റിൽ സോംഗ് രചിച്ച അജിത് സോപാനത്തിനും സംഗീത സംവിധാനം നിർവ്വഹിച്ച അർജ്ജുൻ സാരംഗിക്കും ഉപഹാരം നൽകി. www.perambra.in എന്ന വെബ് സൈറ്റിലും പ്ലേ സ്റ്റോർ ആപ്പിലും റേഡിയോ പരിപാടികൾ ലഭ്യമാവും.