എറണാകുളം ഭക്ഷ്യ സുരക്ഷ, ഗുണനിലവാര നിയമ പ്രകാരം എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നേടിയിട്ടുള്ള എല്ലാ ഉത്പാദകരും (റീപാക്കര്‍, റീ ലേബലര്‍ ഉള്‍പ്പടെ) മുൻ സാമ്പത്തിക വര്‍ഷം കൈകാര്യം ചെയ്തിട്ടുളള ഭക്ഷ്യ വസ്തുക്കളുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍ ആഗസ്റ്റ് 31 ന് മുമ്പായി സമര്‍പ്പിക്കണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റൻറ് കമ്മീഷണര്‍ അറിയിച്ചു. സാധാരണ ഗതിയില്‍ മെയ് 21 ന് മുമ്പ് സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്. റിട്ടേണുകള്‍ ഉത്പാദകര്‍ തങ്ങളുടെ ഫോസ്കോസ് ഐ.ഡി ഉപയോഗിച്ച് ഓണ്‍ലൈൻ ആയി സമര്‍പ്പിക്കണം. നേരിട്ടുള്ള റിട്ടേണുകള്‍ സ്വീകരിക്കുന്നതല്ല. എഫ്.എസ്.എസ്.എ.ഐ ലൈസൻസ് മാത്രം നേടി പ്രവര്‍ത്തിക്കുന്ന ചെറുകിട ഉത്പാദകര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.
പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദകര്‍ തങ്ങള്‍ ഉത്പാദിപ്പിച്ച ഭക്ഷ്യ വസ്തുക്കളുടെ ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള അര്‍ധ വര്‍ഷിക റിട്ടേണ്‍ ഓക്ടോമര്‍ മാസത്തിലും ഓക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള അര്‍ധ വാര്‍ഷിക റിട്ടേണ്‍ മെയ് മാസത്തിലും ബന്ധപ്പെട്ട ലൈസൻസിങ്ങ് അതോറിറ്റിക്ക് ഓണ്‍ലൈൻ ആയി സമര്‍പ്പിക്കണം.
