കോട്ടയം:അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 20, 21 വാര്‍ഡുകള്‍ പ്രവര്‍ത്തന മേഖലയായി രൂപീകരിച്ച ശ്രീകണ്ഠമംഗലം ക്ഷീര സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ക്ഷീരമേഖലയുടെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള പദ്ധതികളും വികസന പരിപാടികളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ജോസ് ജോസഫ് അമ്പലക്കുളം, ഐ.സി സാജന്‍, കെ.എ.അശ്വതി മോള്‍, ജോസ് അഞ്ജലി, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം സോണി ഈറ്റക്കന്‍,ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ജയലക്ഷ്മി, വെറ്റിനറി സര്‍ജര്‍ സുജ ജോണ്‍, ലിസ്യൂ ആശ്രമം സുപ്പീരിയര്‍ ഫാ. ജയ്‌മോന്‍ മുളപ്പന്‍ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് പ്രമോട്ടര്‍ ജോയിസ് ആന്‍ഡ്രൂസ് മൂലേക്കരി സ്വാഗതവും ഏറ്റുമാനൂര്‍ ക്ഷീര വികസന ഓഫീസര്‍ രാജി എസ്. മണി നന്ദിയും പറഞ്ഞു.