ഓണം പരമ്പരാഗത രീതിയിൽ ആഘോഷിക്കുക എന്ന ആശയ പ്രചരണാർത്ഥം കരകൗശല ഉൽപന്നങ്ങളും കൈത്തറി ഉൽപന്നങ്ങളും കോർത്തിണക്കി കരകൗശല വികസന കോർപ്പറേഷൻ ഫെസ്റ്റിവൽ കോംബോ ഗിഫ്റ്റ് ബോക്‌സ് പുറത്തിറക്കി. ഇതിന്റെ വിപണന ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. കരകൗശല വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എൻ.കെ.മനോജ്, വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.മണിറാം, മാനേജർ(പി&എ) എം.എം.ഷംനാദ്, മാനേജർ എൻ.എൻ.സജീവ് എന്നിവർ സന്നിഹിതരായിരുന്നു. വ്യത്യസ്തമായ പരമ്പരാഗത കരകൗശല ഉൽപന്നങ്ങളും കൈത്തറി ഉൽപന്നങ്ങളും ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. 3500 രൂപ മുതൽ 9000 രൂപ വരെയാണ് വില. എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള കോർപ്പറേഷന്റെ കൈരളി വിപണനശാലകളിൽ കോംബോ ബോക്‌സുകൾ ലഭ്യമാണ്.