മലപ്പുറം: ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പ് ഡിവിഷന്‍ അംഗം പി. റംഷാദിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഡിവിഷന്‍ പരിധിയില്‍ വരുന്ന ഏഴ് വാര്‍ഡുകളിലായുള്ള 34 പ്രവര്‍ത്തകരെയാണ് ഓണക്കോടി നല്‍കി സ്‌നേഹാദരവ് നല്‍കിയത്. ചെറവല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ യുവ സംവിധായകന്‍ സലാം ബാപ്പു ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ഡിവിഷന്‍ അംഗം പി. റംഷാദ് അധ്യക്ഷനായി. പ്രധാന അധ്യാപിക ഭാനുമതി, അനിത ടീച്ചര്‍, സത്യനാഥ മെനോന്‍, ജലാല്‍ ആമയം, മല്ലിക ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
