പൊന്മള പഞ്ചായത്തിലെ പാറമ്മല്‍ – പറങ്കിമൂച്ചിക്കല്‍ റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് രണ്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ ശുപാര്‍ശ പ്രകാരം 2021- 22 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ആവശ്യപ്പെട്ട സംഖ്യയുടെ 20 ശതമാനം പ്രവൃത്തിക്ക് വകയിരുത്തിയിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ വേഗത്തിലാക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു.
