ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ തിരൂര്‍ നഗരസഭയിലെയും ബ്ലോക്ക് പഞ്ചായത്ത് തലത്തിലെയും ഉദ്ഘാടനം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ നിര്‍വ്വഹിച്ചു. തിരൂര്‍ നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലുമായി നടന്ന വ്യത്യസ്ത പരിപാടികളില്‍ മുന്‍ അംഗങ്ങളെ നിലവിലെ അംഗങ്ങള്‍ ചേര്‍ന്ന് ആദരിച്ചു.

തിരൂര്‍ നഗരസഭയില്‍ നടന്ന പരിപാടിയില്‍ ചെയര്‍ പേഴ്സണ്‍ നസീമ എ.പി അധ്യക്ഷത വഹിച്ചു. മുന്‍ അധ്യക്ഷന്മാരായ ടി. കുഞ്ഞി ബീവി, കണ്ടാത്ത് മുഹമ്മദലി, കെ. സഫിയ ടീച്ചര്‍, അഡ്വ. എസ്. ഗിരീഷ്, കെ. ബാവ എന്നിവരെയും മുന്‍ ഉപാധ്യക്ഷന്മാരായ അഡ്വ. കെ.എ. പദ്മകുമാര്‍, പി. രാമന്‍കുട്ടി, നാജിറാ അഷ്റഫ്, ശാന്ത, മുനീറ. കെ.കെ ജനകീയാസൂത്രണ പ്രവര്‍ത്തകന്‍ വി.സി ശങ്കര നാരായണന്‍ എന്നിവരെയും ആദരിച്ചു. ആദ്യത്തെ റിസോര്‍സ് പേഴ്‌സണായി രജിസ്റ്റര്‍ ചെയ്ത മുന്‍ ചെയര്‍മാന്‍ കെ. അബൂ സാഹിബിന് മരണാനന്തര ബഹുമതി നല്‍കിയും ആദരിച്ചു. നീണ്ട 27 വര്‍ഷക്കാലം ജനപ്രതിനിധിയായിരുന്ന വി.പി.ഉമ്മറിനെയും പരിപാടിയില്‍ ആദരിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ബിജിത. ടി, അഡ്വ. എസ്. ഗിരീഷ്, ഫാത്തിമത് സജ്ന, കെ.കെ.സലാം മാസ്റ്റര്‍, സുബൈദ സി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി.കെ.കെ. തങ്ങള്‍, അഡ്വ. പി. ഹംസക്കുട്ടി, വി.പി. ഉമര്‍, സി.വി. വിമല്‍ കുമാര്‍, നന്ദന്‍ മാസ്റ്റര്‍, നിര്‍മല കുട്ടി കൃഷ്ണന്‍, മുനിസിപ്പല്‍ സെക്രട്ടറി ടി.വി. ശിവദാസ്, പി.പി.അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ പ്രസിഡന്റുമാരായ നസീം ബാനു, എം. അബ്ദുല്ലക്കുട്ടി, ദില്‍ഷ മൂലശ്ശേരി, സി.പി. റംല എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ ആദരിച്ചു. വൈസ് പ്രസിഡണ്ട് പ്രീത പുളിക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 1996 മുതലുള്ള ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ ഓണ്‍ലൈനായാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ക്കുള്ള ഉപഹാരം ഭരണ സമിതി അംഗങ്ങള്‍ വീടുകളിലെത്തി വിതരണം ചെയ്യും. ചടങ്ങില്‍ തങ്കമണി, ഇസ്മായില്‍, എം.പി. മുഹമ്മദ് കോയ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാര്‍, എസ്. അനീഷ് എന്നിവര്‍ സംസാരിച്ചു.