സാമൂഹ്യനീതി വകുപ്പിന് കീഴിലെ സംസ്ഥാന വികലാംഗ ക്ഷേമ കോര്പ്പറേഷന്റെ ആഭിമുഖ്യത്തില് ഭിന്നശേഷിക്കാർക്കായുള്ള ഇലക്ട്രോണിക് വീല്ചെയർ, കാഴ്ച പരിമിതരായവർക്കുള്ള സ്മാര്ട്ട് ഫോണ് എന്നിവയുടെ വിതരണോദ്ഘാടനം കെ. പ്രേംകുമാര് എം.എല്.എ നിര്വഹിച്ചു. ഒറ്റപ്പാലം ഗവ. വി.എച്ച്.എസ് ഫോര് ഡെഫില് നടന്ന പരിപാടിയില് ഒറ്റപ്പാലം മുനിസിപ്പല് ചെയര്പേഴ്‌സണ് കെ. ജാനകീ ദേവി അധ്യക്ഷയായി. ‘ശുഭയാത്ര’ പദ്ധതിയുടെ ആദ്യഘട്ടത്തില് 20 പേര്ക്കാണ് ഇലക്ട്രോണിക് വീല്ചെയര് വിതരണം ചെയുക. കാഴ്ച പരിമിതര്ക്കായുള്ള ‘കാഴ്ച’ പദ്ധതിപ്രകാരം 19 പേര്ക്ക് സ്മാര്ട്ട് ഫോണുകൾ വിതരണം ചെയ്തു.
ഒറ്റപ്പാലം നഗരസഭാ വൈസ് ചെയര്മാന് കെ.രാജേഷ്, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. ലത, നഗരസഭാ കൗണ്സിലര് മണികണ്ഠന്, സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന് മാനേജിങ് ഡയറക്ടര് കെ. മൊയ്തീന്കുട്ടി, ജില്ലാ സാമൂഹ്യനീതി സീനിയർ സൂപ്രണ്ട് യു.പ്രകാശ്, കെ.എസ്.എസ്.എം ജില്ലാ കോര്ഡിനേറ്റര് മൂസാ , സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന് കോര്ഡിനേറ്റര് ജോസ് കുഞ്ഞ്, ഗവ.വി.എച്ച്.എസ് ഫോര് ഡെഫ് ഹെഡ്മാസ്റ്റര് കെ.ഒ ആന്സി, കെ എഫ് ബി പ്രസിഡന്റ് കെ എസ് ഹരികുമാർ എന്നിവര് പങ്കെടുത്തു.