കേരള വനിതാ കമ്മിഷൻ ആക്ട് സെക്ഷൻ (14) പ്രകാരം വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്ക് കമ്മിഷന്റെ കീഴിൽ രജിസ്റ്റർ ചെയ്യാം. പുതിയ സംഘടനകൾ രജിസ്റ്റർ ചെയ്യുന്നതിനും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിനും അവസരമുണ്ടാകും. അപേക്ഷാഫോമും മറ്റ് വിവരങ്ങളും കമ്മിഷൻ വെബ്സൈറ്റിൽ (www.keralawomenscommission.gov.in) ലഭ്യമാണ്.