കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍, ഇട്ടിവ, കടയ്ക്കല്‍, കുളക്കട പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടു കേസുകളില്‍ പിഴയീടാക്കുകയും 288 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളിയിലെ ആലപ്പാട്, ചവറ, നീണ്ടകര, പന്മന, തഴവ, തെക്കുംഭാഗം, തേവലക്കര, ക്ലാപ്പന, കെ എസ് പുരം, തൊടിയൂര്‍ ഭാഗങ്ങളില്‍ അഞ്ചു കേസുകള്‍ക്ക് പിഴയീടാക്കി. 184 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍ മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസിന് പിഴയീടാക്കി. 147സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊല്ലത്തെ പേരയം, കുണ്ടറ, പെരിനാട്, കൊല്ലം കോര്‍പ്പറേഷന്‍, പനയം, പരവൂര്‍ മുനിസിപ്പാലിറ്റി, നെടുമ്പന, തൃക്കോവില്‍വട്ടം, കൊറ്റങ്കര മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 10 കേസുകളില്‍ പിഴ ഈടാക്കി. 286 കേസുകള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരം, പിടവൂര്‍, ആവണീശ്വരം പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സിദ്ദീഖ് കുട്ടിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒന്‍പതു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍ ടൗണില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അനീസയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ താക്കീത് നല്‍കി.