ഒറ്റപ്പാലം -പഴയന്നൂര് റോഡില് മായന്നൂര് പാലത്തില് അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബര് ഒന്ന് മുതല് എട്ട് വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്ജിനീയര് അറിയിച്ചു. മുമ്പ് ഓഗസ്റ്റ് 25 മുതല് അറ്റകുറ്റപ്പണികള് ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും തൊഴിലാളികള്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീയതി പുതുക്കി നിശ്ചയിച്ചത്.