കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷനില്‍ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. പൂര്‍ത്തിയായ വീടുകളുടെ എണ്ണം കണക്കാക്കിയാല്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്താണ് വയനാട് ജില്ല. ജൂണ്‍ 27 വരെയുള്ള കണക്കു പ്രകാരം
5,745 വീടുകള്‍ പൂര്‍ത്തിയായി. തൊട്ടു മുന്നിലുള്ള പാലക്കാട് ജില്ലയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം 5,786 ആണ്.
ഗ്രാമപഞ്ചായത്തുകളില്‍ ആകെയുള്ള 2,219 വീടുകളില്‍ 1,518 വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയായി (68.4 ശതമാനം). 701 വീടുകളുടെ പ്രവൃത്തി ശേഷിക്കുന്നു. മുനിസിപ്പാലിറ്റികളില്‍ സുല്‍ത്താന്‍ ബത്തേരിയാണ് മുന്നില്‍. ഇവിടെ 118 വീടുകളില്‍ 57 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. കല്‍പ്പറ്റയില്‍ 149-ല്‍ 63 വീടുകള്‍ പൂര്‍ത്തിയായി. മാനന്തവാടി നഗരസഭയില്‍ 279 വീടുകളാണ് പാതിവഴിയില്‍ കിടന്നിരുന്നത്. ഇതില്‍ 118 വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി. നഗരസഭകളില്‍ മൊത്തം 238 വീടുകളാണ് പൂര്‍ത്തിയായത്. 308 എണ്ണം ശേഷിക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാനന്തവാടി-463, പനമരം-344, സുല്‍ത്താന്‍ ബത്തേരി-391, കല്‍പ്പറ്റ-1070 എന്നിങ്ങനെയാണ് പൂര്‍ത്തിയായ വീടുകളുടെ കണക്ക്. പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴില്‍ 1,642 വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയായി. 1729 എണ്ണം ശേഷിക്കുന്നു. മൈനോറിറ്റി വെല്‍ഫെയര്‍ വകുപ്പിന്റെ കീഴില്‍ 11-ല്‍ ആറെണ്ണം പൂര്‍ത്തീകരിച്ചു. പട്ടികജാതി വകുപ്പ് 90-ല്‍ 57 വീടുകള്‍ നിര്‍മ്മിച്ചു. 30 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായിവരികയാണ്.
പൂര്‍ത്തിയായ വീടുകള്‍, അവശേഷിക്കുന്നവ എന്നിവ ക്രമത്തില്‍
ഗ്രാമപഞ്ചായത്ത്
തിരുനെല്ലി – 147 (23), തൊണ്ടര്‍നാട് – 100 (47), വെള്ളമുണ്ട – 70 (30), എടവക – 51 (36), തവിഞ്ഞാല്‍- 89 (51), പനമരം- 116 (50), പൂതാടി- 74 (45), മുള്ളന്‍കൊല്ലി 24 (30), പുല്‍പ്പള്ളി- 36 (30), കണിയാമ്പറ്റ- 33 (8), മീനങ്ങാടി- 106 (19), നെന്മേനി- 94 (13), അമ്പലവയല്‍- 15 (10), നൂല്‍പ്പുഴ – 41 (44), കോട്ടത്തറ- 117 (38), വെങ്ങപ്പള്ളി- 50 (41), വൈത്തിരി – 15 (22), മുട്ടില്‍- 85 (70), പൊഴുതന- 48 (30), തരിയോട്- 8 (1), പടിഞ്ഞാറത്തറ- 84 (15), മേപ്പാടി- 103 (90),
മൂപ്പൈനാട് – 12 (0)
മുനിസിപ്പാലിറ്റി
സുല്‍ത്താന്‍ ബത്തേരി – 57 (61), കല്‍പ്പറ്റ – 63 (86), മാനന്തവാടി – 238 (308)
ബ്ലോക്ക് പഞ്ചായത്ത്
മാനന്തവാടി – 463 (178), പനമരം – 344 (16), സുല്‍ത്താന്‍ ബത്തേരി – 391 (52), കല്‍പ്പറ്റ – 1070 (230)