പാലക്കാട്‌ : എളമ്പുലാശ്ശേരി ലഫ്. കേണല് നിരഞ്ജന് മെമ്മോറിയല് ഗവ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. എന്.സി.വി.ടി ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാന് സിവില്, പ്ലംബര് ട്രേഡുകളിലാണ് പ്രവേശനം. പോര്ട്ടലില് നിന്നും ആവശ്യമായ ഐ.ടി.ഐ.കള് തെരഞ്ഞെടുത്ത് അപേക്ഷ ഫീസ് 100 രൂപ ഓണ്ലൈനായി അടയ്ക്കണം. താത്പര്യമുള്ളവര് www.itiadmissions.kerala.gov.in ല് സെപ്റ്റംബര് 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ഫോണ്: 9447039401, 9447622946.