പാലക്കാട്: പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ 2021-22 അധ്യയനവര്ഷത്തില് പ്രവേശനം ലഭിക്കുന്ന വിദ്യാര്ഥികള് അസ്സല് സര്ട്ടിഫിക്കറ്റുകളും 6000 രൂപയും സഹിതം സെപ്റ്റംബര് 6 മുതല് 9 വരെയുള്ള തീയതികളില് കോളേജില് പ്രവേശനം നേടണം. സെപ്റ്റംബര് ആറിന് സിവില്, കമ്പ്യൂട്ടര് വിഭാഗത്തിനും സെപ്റ്റംബര് ഏഴിന് മെക്കാനിക്കല്, ഇലക്ട്രോണിക്‌സ് വിഭാഗത്തിനും സെപ്റ്റംബര് എട്ടിന് ഇലക്ട്രിക്കല്, ഇന്സ്ട്രുമെമെന്റഷന് വിഭാഗത്തിനുമാണ് പ്രവേശനം. പ്രവേശനത്തിനുള്ള ലിസ്റ്റ് സെപ്റ്റംബര് നാലിന് പ്രസിദ്ധീകരിക്കും.ഫീസിനത്തില് 3780 രൂപ എടിഎം കാര്ഡ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. രാവിലെ 10 മുതല് വൈകിട്ട് മൂന്നു വരെയാണ് പ്രവേശനം. വിദ്യാര്ഥികളുടെ കൂടെ ഒരു രക്ഷിതാവിനെ മാത്രമേ അനുവദിക്കൂ. നിര്ദ്ദേശിക്കുന്ന ദിവസങ്ങളില് എത്താന് കഴിയാത്തവര് സെപ്റ്റംബര് ഒമ്പതിന് പ്രവേശനം നേടണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ഫോണ്: 9447834732.