ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ 2021 – 22 അധ്യയനവർഷത്തെ ഡിപ്ലോമ കോഴ്സിൽ ആദ്യ അലോട്ട്മെന്റ് രജിസ്ട്രേഷനും പ്രവേശനവും സെപ്തംബർ 6, 7, 8 തീയതികളിൽ കോളേജിൽ നടക്കും. പ്രിന്റിങ് ടെക്നോളജി കോഴ്സ് ജനറൽ ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സെപ്റ്റംബർ ആറിനും (തിങ്കൾ), വിവിധ റിസർവേഷൻ ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സെപ്തംബർ ഏഴിനും (ചൊവ്വ), കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സെപ്തംബർ 8 നും (ബുധൻ) പ്രവേശനം ക്രമീകരിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു.
രാവിലെ ഒമ്പത് മുതലാണ് പ്രവേശനം. ഫീസ് എ.ടി.എം കാർഡ് (ഇ-പോസ്) മുഖേന മാത്രമേ അടയ്ക്കാൻ സാധിക്കൂ. ഫീസിളവ് ഇല്ലാത്തവർക്ക് 7000 രൂപയും ഇളവ് ഉള്ളവർക്ക് 3000 രൂപയും എസ്.സി /എസ്.ടി വിഭാഗക്കാർക്ക് 1000 രൂപയുമാണ് അടയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾ polyadmission.org ലും iptgptc.ac.in ലും ലഭിക്കും. ഫോൺ: 0466 2220450.