സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഷൊർണൂർ നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘നെൽകൃഷി’ പദ്ധതിക്ക് തുടക്കമായി. ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ ജയപ്രകാശ് പദ്ധതിക്ക്‌ തുടക്കം കുറിച്ച് കണയം പാടശേഖരത്തിൽ നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു അധ്യക്ഷയായി.

നഗരസഭയിൽ നെൽകൃഷി വ്യാപിപ്പിക്കുന്നതിനും തരിശ് നിലങ്ങൾ കൃഷിക്ക് അനുയോജ്യമാക്കുന്നതിനുമായാണ് ‘നെൽകൃഷി’ എന്ന പദ്ധതി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നടത്താൻ തീരുമാനിച്ചത്. 90000 തൊഴിൽദിനങ്ങളാണ്‌ ഉള്ളത്. ഒരു ഏക്കറിന് 30 തൊഴിൽദിനം എന്ന തരത്തിൽ തൊഴിലാളികൾക്ക്‌ ആഴ്ചയിൽ കൂലി നൽകുന്ന രീതിയാണ് നടപ്പാക്കുന്നത്.

സ്ഥിരം സമിതി അംഗങ്ങളായ ജിഷ, എസ്.ജി മുകുന്ദൻ, ലക്ഷ്മണൻ, കൗൺസിൽ അംഗങ്ങളായ പി. പ്രസാദ്, കെ.പി പ്രസാദ്, ശരത്, സിനി മനോജ്, നിഷ, പടശേഖര സമിതി ഭാരവാഹികൾ അശോകൻ, വിജയശങ്കർ, രാജൻ, കുമാരി എന്നിവർ പങ്കെടുത്തു.